തിരുവനന്തപുരം: സി.എച്ച്. മുഹമ്മദ് കോയ സ്മാരക സമിതി സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സി.എച്ച്.മുഹമ്മദ് കോയ പുരസ്ക്കാരം പ്രവാസി വ്യവസായി അഡ്വ.എം.എ.സിറാജുദ്ദീന് വി.ഡി.സതീശൻ നൽകി.സമിതി ചെയർമാൻ കെ.എച്ച്.എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തി.മുൻ സ്പീക്കർ എം.വിജയകുമാർ, വർക്കല കഹാർ, കോൺഗ്രസ് നേതാവ് ബി.ആർ.എം ഷഫീർ, നിംസ് ചെയർമാൻ എം.എസ്.ഫൈസൽഖാൻ, എൽ.ബി.എസ് ഡയറക്ടർ ഡോ.എം. അബ്ദുറഹ്മാൻ, ജമാത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു, സമിതി ഭാരവാഹികളായ പി.സെയ്ദലി, ഇ.കെ.മുനീർ തുടങ്ങിയവർ സംസാരിച്ചു.