തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളെല്ലാം രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു.സ്പീഡ് ഗവർണർ അഴിച്ചുമാറ്റുന്നതിൽ ഡീലർമാക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും ഇതുൾപ്പടെ എല്ലാം വിശദമായി പരിശോധിക്കും.
'ഇന്റർ സ്റ്റേറ്റ് നിയമങ്ങൾ ഏകീകരിക്കാൻ കഴിയാതെ പോകുന്നതും,ഇത്തരം വാഹനങ്ങളിൽ സ്പീഡ് നിയന്ത്രിക്കാൻ സാധിക്കാത്തതും പ്രശ്നമാണ്.സ്പീഡ് ഗവർണർ ഊരിമാറ്റി വേഗനിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടുന്നവരുമുണ്ട്. അത് വളരെ ഗൗരവമുള്ള പ്രശ്നമാണ്.' – മന്ത്രി പറഞ്ഞു.