anvarudeen

തിരുവനന്തപുരം: പതിനഞ്ച് ലക്ഷത്തിലേറെ രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രാവച്ചമ്പലം പനവിളാകംഅൻവറുദ്ദീനെ(36) നർക്കോട്ടിക് സെൽ സ്‌പെഷ്യൽ ടീമിന്റെ സഹായത്തോടെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി ആവിഷ്‌കരിച്ച യോദ്ധാവ് കാമ്പെയിനിൽ പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ വിപണനം സംബന്ധിച്ച് രഹസ്യ വിവരം കൈമാറാനുള്ള വാട്ട്സ് ആപ്പ്നമ്പർ പ്രചരിപ്പിച്ചിരുന്നു. ഇതിൽ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ സ്‌പെഷ്യൽ ടീം നിരീക്ഷിച്ചു വരികയായിരുന്നു.