പാറശാല: പളുകൽ ചാൾസ്മീഡ് മെമ്മോറിയൽ സി.എസ്.ഐ ചർച്ചിന്റെ 198-ാമത് വാർഷികാഘോഷങ്ങൾ 9 മുതൽ 16 വരെ നടക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി സാധുക്കളെ സഹായിക്കുക, ഭവന രഹിതർക്ക് ഭവനം നിർമ്മിച്ച് നൽകുക, നിർദ്ധനരായ രോഗികൾക്കും, പാവപ്പെട്ട വിദ്യാർത്ഥികൾക്കും വൃദ്ധ മാതാക്കൾക്കും സഹായം നൽകുക തുടങ്ങിയ നിരവധി ക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങൾ 9ന് രാവിലെ സഭാ മോഡറേറ്റർ ഡോ.എ.ധർമ്മരാജ് റസാലം ഉദ്ഘാടനം ചെയ്യും.മഹായിടവക സെക്രട്ടറി ഡോ.ടി.ടി.പ്രവീൺ വിശിഷ്ടാതിഥിയായിരിക്കും. പ്രവർത്തനങ്ങളിൽ ഫാ.ജെ.ജയരാജ്,ഫാ.രാജാസ്റ്റാലിൻ, ഫാ.അജിത് സൈലസ്, ലെഫ്റ്റനന്റ് ഡോ.ജി.ജെ.ഷൈജു,ഫാ.ടി.ദേവപ്രസാദ്‌, ഫാ.ടി.എസ്.രാജീവ് ജോൺ, ഡി.ഡേവിഡ് സിംസൺ, ഫാ.എ.ജി.രാജേഷ്, ഫാ.ജയകുമാർ ബാബു, ഫാ.ജസ്റ്റിൻ സത്യദാസ്, ഫാ.എച്ച്.ഗ്ലാഡ്സ്റ്റിൻ, അഡ്വ.ഡേവിഡ് രാജ്, എന്നിവർ പങ്കെടുക്കും.16ന് വൈകിട്ട് 300ൽ പരം ഗായകർ പങ്കെടുക്കുന്ന സംഗീതനിശയും, സഭയുടെ ചരിത്രം അനാവരണം ചെയുന്ന ഡോക്യുമെന്ററി പ്രദർശനവും ഉണ്ടായിരിക്കും.