തിരുവനന്തപുരം: ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾക്കിടെ, പൂന്തി റോഡിൽ വാട്ടർ അതോറിട്ടിയുടെ 700 എം.എം ഡി.ഐ പൈപ്പിൽ ഉണ്ടായ കേടുപാടുകൾ പരിഹരിക്കാനുള്ള പ്രവൃത്തിയുടെ ഭാഗമായി തേക്കുമൂട്, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം,, അണമുഖം, പൂന്തി റോഡ്, വെൺപാലവട്ടം, ആനയറ, കരിക്കകം, വേളി, വെട്ടുകാട്, ശംഖുമുഖം പ്രദേശങ്ങളിൽ നാളെ പുലർച്ചെ 6 വരെ ജലവിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.