gim

വെഞ്ഞാറമൂട്:സമന്വയ സാംസ്‌കാരിക കേന്ദ്രം ഗ്രന്ഥശാലയിൽ വട്ടിയൂർക്കാവ് പോളിടെക്നിക്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യമായി ഡാറ്റാ എൻട്രി കോഴ്‌സിന്റെയും തയ്യൽ പരിശീലനത്തിന്റെയും ഉദ്ഘാടനം എ.എ.റഹിം എം.പി നിർവഹിച്ചു.എ.യശോധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് പ്രൻസിപ്പൽ കെ.ജി.സിനിമോൾ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്തംഗം കെ.സജീവ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ് കുമാർ,മാണിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്.ഷാജു,ഇ.ഷമീർ,എസ്.ബിനു,എം.സജി തുടങ്ങിയവർ സംസാരിച്ചു.