sa

കിളിമാനൂർ:ലഹരിമുക്ത കേരളം,ഞങ്ങളും കൂടെയുണ്ട് എന്ന മുദ്രാവാക്യമുയർത്തി സാംസ്കാരിക വേദിയും വൈ.എം.സി മൂതലയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യ അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീനയുടെ അദ്ധ്യക്ഷതയിൽ വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എസ്.ഹരികുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീബ എന്നിവർ പങ്കെടുത്തു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സാംസ്കാരിക വേദി ഭാരവാഹികളായ യു.സന്തോഷ്കുമാർ സ്വാഗതവും എം.നജീബ് നന്ദിയും പറഞ്ഞു.