mm

യുവതാരം കാളിദാസ് ജയറാമും മോഡൽ തരിണി കലിംഗരായരും ചേർന്നുള്ള പ്രണയചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു. കാളിദാസ് ഇൻസ്റ്രാഗ്രമിൽ പങ്കുവച്ച ചിത്രത്തിന് അമ്മ പാർവതിയും സഹോദരി മാളവികയും കമന്റ് നൽകിയതോടെയാണ് ചിത്രം കൂടുതൽ ജനശ്രദ്ധ ആകർഷിച്ചത്. ദുബായിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് കാളിദാസ് പങ്കുവച്ചത്.കാളിദാസിനെ ചേർത്തുപിടിച്ചിരിക്കുന്ന പ്രണയിനിയാണ് ചിത്രത്തിലുള്ളത്.ഹാർട്ട് ഇമോജിയാണ് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.ദുബായിൽ നിന്നുള്ള മറ്റൊരു ചിത്രം തരിണിയും പങ്കുവച്ചിട്ടുണ്ട്. 22 വയസുകാരിയായ തരിണി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് . 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ്.

കാളിദാസനൊപ്പമുള്ള തരിണിയുടെ ചിത്രത്തിന് 'എന്റെ കുട്ടികൾ' എന്നാണ് പാർവതിയുടെ കമന്റ്. ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. അപർണ ബാലമുരളി,​ നൈല ഉഷ,​കല്ല്യാണി പ്രയദർശൻ,​നമിത പ്രമോദ്,​മിഥുൻ രമേശ് എന്നിവരുടെ കമന്റ് കൂടി വന്നതോടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി.ക്യൂട്ട് റൊമാന്റിക് കപ്പിൾ തുടങ്ങി കമന്റുകളിട്ട് ആരാധകരും പ്രതികരണവുമായെത്തി.തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിൽ തരിണിയായിരുന്നു ശ്രദ്ധാകേന്ദ്രം. പുതിയ ചിത്രം കൂടെ വൈറലായതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ആരാധകരും ഉറപ്പിക്കുകയും ചെയ്തു.