
നെടുമങ്ങാട്: മസ്ക്കറ്രിൽ വാഹനാപകടത്തിൽ മരിച്ച തൊളിക്കോട് പനയ്ക്കോട് മൈലമൂട് നീതു ഭവനിൽ എസ് .സതി കുമാറി(53)ന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു. നിർമാണ തൊഴിലാളിയായ ഇയാൾ ശനിയാഴ്ച രാവിലെ ജോലിക്കായി സൈക്കിളിൽ പോകവേ ഏതോ വാഹനം ഇടിച്ചതാണെന്നാണു വിവരം.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രണ്ടു ദിവസം മുൻപ് മരിച്ചു.വർഷങ്ങളായി ഇദ്ദേഹം പ്രവാസിയാണ്.പരേതനായ സഹദേവൻ,സരസ്വതി ദമ്പതികളുടെ മകനാണ്.ഭാര്യ:എസ് പ്രിയ.മകൾ:പി നീതു സതീഷ്.