shakhayude-ulghadanam

കല്ലമ്പലം: വിശ്വകർമ്മ സർവീസ് സൊസൈറ്റി പുത്തൻകോട് ശാഖയുടെയും കുടുംബസംഗമത്തിന്റെയും ഉദ്ഘാടനം പി.ടി.എം യു.പി സ്കൂളിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി.സന്തോഷ് നിർവഹിച്ചു. ശാഖ പ്രസിഡന്റ് സുനിൽ മണമ്പൂർ അദ്ധ്യക്ഷനായി. കേരള സംഗീത നാടക അക്കാഡമിയുടെ പുരസ്കാരം നേടിയ ചെറുന്നിയൂർ നമശിവായം, കലാഭവൻ മണി പുരസ്കാര ജേതാവ് വെഞ്ഞാറമൂട് സന്തോഷ് ബാബു, ആശാപ്രവർത്തകരായ ബിന്ദു, ശ്രീകല എന്നിവരെ ആദരിച്ചു. കുഞ്ഞുമോൾ, മണമ്പൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ റാഷിദ്, ബൈജു എന്നിവർ സംസാരിച്ചു. ശാഖാ ജോയിന്റ് സെക്രട്ടറി ബിന്ദു ശാഖയിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു.ശാഖാ സെക്രട്ടറി പ്രസാദ് സ്വഗതവും ബിനു.എസ് നന്ദിയും പറഞ്ഞു. താലൂക്ക് യൂണിയൻ കൺവീനർ എം.ജി കൃഷ്ണൻ, എസ്. ബാലകൃഷ്ണൻ, വി.രാജൻ, വടക്കോട്ട്കാവ് ശാഖാ പ്രസിഡന്റ് വിജയൻ എന്നിവർ പങ്കെടുത്തു. എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.