
ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും.മുംബയിലെ വസതിയിൽ നടന്ന ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ഷഹീൻ ഭട്ട്,കരിഷ്മ കപൂർ,നീതു കപൂർ, റിദ്ധിമ കപൂർ, കരൺ ജോഹർ തുടങ്ങിയവർ എത്തിയതിനാൽ ആഘോഷത്തിനു മാറ്റുകൂടി.
കുഞ്ഞ് ജനിച്ച ശേഷമുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ച് ആലിയ നേരത്തെ പറഞ്ഞിരുന്നു. ഉത്തവാദിത്തങ്ങൾ എങ്ങനെ വിഭജിക്കണമെന്ന് ഇരുവർക്കും കൃത്യമായ ധാരണയുണ്ട്. പ്രസവശേഷം പെട്ടെന്ന് തന്നെ ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കാൻ രൺബീർ തന്നോട് ആവശ്യപ്പെട്ടതായി ആലിയ പങ്കുവച്ചിരുന്നു.
.'കുഞ്ഞുണ്ടായി കഴിയുന്ന മാസം മുതൽ നീ ജോലിയിൽ പ്രവേശിക്കുക. അപ്പോൾ കുഞ്ഞിനെ ഞാൻ നോക്കാം .അടുത്തമാസം ഞാൻ ജോലിക്കു പോകുമ്പോൾ കുഞ്ഞിനെ നീ നോക്കിയാൽ മതി'എന്നാണ് ആലിയയോട് രൺബീർ പറഞ്ഞിട്ടുള്ളത്.അതിനാൽ സിനിമയിൽ നിന്ന് മാറിനിൽക്കേണ്ട അവസ്ഥയില്ലെന്ന് ആലിയ വ്യക്തമാക്കുമ്പോൾ ആവേശത്തിലാണ് ആരാധകർ.