pothu-sammelanam-ulghadan

കല്ലമ്പലം : കടുവാപ്പള്ളി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളും കാഴ്ചപ്പാടുകളും മഹത്തരവും മാതൃകാപരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കടുവാപ്പള്ളിയിൽ നബിദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടായി ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഒട്ടേറെ സ്ഥാപനങ്ങളും സംരംഭങ്ങൾ ആരംഭിക്കാനും മുന്നോട്ട് കൊണ്ടുപോകാനും കഴിയുന്നതോടൊപ്പം മതസൗഹാർദത്തിന്റെ കേന്ദ്രവുമായാണ് കടുവാപ്പള്ളി അറിയപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെ.ടി.സി.ടി പ്രസിഡന്റ്‌ ഇ. ഫസിലുദ്ദീൻ അദ്ധ്യക്ഷനായി. ഡോ. പി.ജെ. നഹാസ് സ്വാഗതവും എ. മുനീർ മൗലവി നന്ദിയും പറഞ്ഞു. കെ.ടി.സി.ടി അവാർഡ് ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പിക്ക് പ്രതിപക്ഷ നേതാവ് കൈമാറി. മുൻ എം.എൽ.എ വർക്കല കഹാർ, പ്രൊഫ. തോന്നയ്ക്കൽ ജമാൽ, ഡോ. തോട്ടയ്ക്കാട് ശശി, അഡ്വ. ബി.ആർ.എം ഷഫീർ, തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവി, ഓണമ്പളി അബ്ദുൽ സത്താർ മൗലവി, അബൂറബീഹ് സദക്കത്തുള്ള, ഡോ. ദീപു പി. കുറുപ്പ്, അഡ്വ. മുഹസിൻ, അഡ്വ. മുഹമ്മദ്‌ റഷീദ്, ടി.പി അംബിരാജ, ജി.സത്യശീലൻ, പി.സജീവ്, മുഹമ്മദ്‌ റാഷിദ്, എ.എം.എ റഹിം, എ.നഹാസ്, എൻ.മുഹമ്മദ്‌ ഷെഫീക്, എസ്.സജീർ ഖാൻ, അഡ്വ. മുഹമ്മദ്‌ റിയാസ്, നിസാറുദ്ദീൻ, ഉനൈസ് വെമ്പായം തുടങ്ങിയവർ പങ്കെടുത്തു.