വർക്കല : വർക്കല വണികവൈശ്യ ദേവസ്വം സമിതിയുടെ നവരാത്രി ആഘോഷവും അമ്മൻ സംഗീതാർച്ചനയും പാളയംകുന്ന് മുത്തുമാരി അമ്മൻ ക്ഷേത്രത്തിൽ നടന്നു.സംഘം പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ട്യാർ അദ്ധ്യക്ഷത

വഹിച്ചു.സാംസ്കാരിക സമ്മേളനം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്ഷേത്രസ്ഥാപക സ്വാമിനി കൃഷ്ണമ്മയെ ആദരിച്ചു.സംഘം ജനറൽ സെക്രട്ടറിഎസ്.സുബ്രഹ്മണ്യൻ ചെട്ട്യാർ,ദേവസ്വം സെക്രട്ടറി എസ്.തങ്കപ്പൻ ചെട്ട്യാർ, ട്രഷറർ ശ്രീരംഗൻ,വർക്കല നഗരസഭാ കൗൺസിലർ ആർ.അനിൽകുമാർ,ശ്രീലത,എം.രാമചന്ദ്രൻ ചെട്ട്യാർ, അജയകുമാർ,ബിജു,എൽ.രത്‌നമ്മ തുടങ്ങിയവർ സംസാരിച്ചു.സമാപനസമ്മേളനം ചെമ്മ രുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ ബിറിൽ ഉദ്ഘാടനം ചെയ്തു.