
നെയ്യാറ്റിൻകര : കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ ബസ്റ്റാന്റിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാചരണ ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. കെ.എസ്.ആർ.ടി.സി. ക്ലസ്റ്റർ ഓഫീസർ എസ്. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പുരസ്കാര ജേതാവ് ഡോ.സുമൻജിത് മിഷ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ, ബഡ്ജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ഡിപ്പോ എൻജിനിയർ രാജേഷ്, ഹെഡ്‌വെഹിക്കിൾ സൂപ്പർവൈസർ സുരേഷ്,സുശീലൻ മണവാരി, എം.ഗോപകുമാർ,ജി.ജിജോ,എസ്.ജി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.