വർക്കല: വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (വിവിഡ്) കീഴിലുള്ള വർക്കല രംഗകലാകേന്ദ്രത്തിൽ ദേശീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. ഇന്ന് ആരംഭിച്ച് 13ന് സമാപിക്കും. രാത്രി 7ന് നൃത്തപരിപാടികൾ,9ന് ഡോ.സുനന്ദ നായരുടെ മോഹിനിയാട്ടം, 10ന് ഡോ. ജാനകി രംഗരാജന്റെ ഭരതനാട്യം, 11ന് ശർമിള മുഖർജിയുടെയും സംഘത്തിന്റെയും ഒഡിസി, 12ന് അപർണ രാമസ്വാമിയുടെ ഭരതനാട്യം, 13ന് മധുമിത റോയി മിശ്രയുടെയും സംഘത്തിന്റെയും കഥക് എന്നിവയുണ്ടാകും. വിനോദസഞ്ചാരികൾക്കും കലാസ്നേഹികൾക്കുമായി നിലവാരമുള്ള പരിപാടികൾ ഏറ്റെടുത്ത് നടത്തുന്നതിന്റെ ഭാഗമായാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നതെന്ന് വി.ജോയി എം.എൽ.എ, വിവിഡ് കോർപ്പറേഷൻ എം.ഡി വി.രാമചന്ദ്രൻപോറ്റി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.