
തിരുവനന്തപുരം: സംഗീത സംവിധായകൻ എം.എസ്. ബാബുരാജിന്റെ ഓർമ്മദിനത്തിൽ പുതുതലമുറയിലെ ഗായകരുടെ ശ്രദ്ധാഞ്ജലി. എം.എസ്. ബാബുരാജ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ സംഗീതസംവിധായകരായ ദർശൻ രാമൻ, തങ്കരാജ്, അനിൽ പോങ്ങുംമൂട്, ബാബുകൃഷ്ണ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗായകരായ രവിശങ്കർ, മണക്കാട് ഗോപൻ, ഖാലീദ്, കൊല്ലം മോഹൻ, പ്രമീള, മോനികൃഷ്ണ തുടങ്ങിയവർ ചേർന്ന് ബാബുരാജിന്റെ പ്രശസ്തമായ ഗാനങ്ങൾ ആലപിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. തുടർന്ന് ബാബുരാജിന്റെ ഛായ ചിത്രത്തിനു മുന്നിൽ പുഷ്പങ്ങൾ സമർപ്പിച്ചു. പ്രസിഡന്റ മുക്കംപാലമൂട് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ബാബുകൃഷ്ണ, ജഗതി ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.