തിരുവനന്തപുരം: ഡോ. ടി.കെ.സന്തോഷ്‌ കുമാറിന്റെ 'പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ' എന്ന പുസ്തകം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നാളെ വൈകിട്ട് 5.30 ന് കേരളസർവ്വകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. പി. പി. അജയകുമാറിന് നൽകി പ്രകാശനം ചെയ്യും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ഡി. സി ബുക്സ് മെഗാ ബുക്ക് ഫെയറിന്റെ വേദിയിലാണ് പ്രകാശനം. ബൈജു ചന്ദ്രൻ, ഡോ. എൻ. പി. ചന്ദ്രശേഖരൻ, രവി ഡി. സി എന്നിവർ പങ്കെടുക്കും. കേരള സർവ്വകലാശാല മലയാളവിഭാഗം അദ്ധ്യാപകനും സർവ്വകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ ഇൻ ചാർജ്ജുമാണ് ടി. കെ.സന്തോഷ്‌കുമാർ.