dd

തിരുവനന്തപുരം: ഓരോ വിഷയവും ദീർഘവീക്ഷണത്തോടെ വിഭാവനം ചെയ്ത മഹാനായിരുന്നു ശ്രീനാരായണഗുരുദേവനെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഗുരുധർമ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന നവതിയുടെയും ബ്രഹ്മവിദ്യാലയ കനക ജൂബിലിയുടെയും ഭാഗമായി സംഘടിപ്പിച്ച തെക്കൻ മേഖലാ സമ്മേളനം പേട്ട എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തമസ്കരിക്കപ്പെട്ടവരുടെയും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിന്നവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയുമൊക്കെ വിമോചനമായി മാറിയത് ഗുരുദേവന്റെ വാക്കുകളായിരുന്നു. ശിവഗിരി തീർത്ഥാടനത്തിൽ മാത്രമാണ് സങ്കുചിതമായ അതിർവരമ്പുകളോ നിറങ്ങളോ മറ്റ് താത്പര്യങ്ങളോ ഇല്ലാത്തത്. ഗുരുചിന്തകൾ നിത്യനൂതനമാണ്. മാനവരാശിക്ക് വേണ്ടിയുള്ള തീർത്ഥാടന ഭൂമിയാണ് ശിവഗിരി. ജീവിതം മറ്റുള്ളവർക്കായി ഉഴിഞ്ഞുവച്ച് മെഴുകുതിരിയായി ഉരുകുന്നവരാണ് സന്ന്യാസിവര്യന്മാരെന്നും മന്ത്രി പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, അഡ്വ. വി. ജോയി എം.എൽ.എ, വിശ്വസംസ്കാര ഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ, ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ അഡ്വ. പി.എം മധു, വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, വാർഡ് കൗൺസിലർ സുജാദേവി, ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് ഡോ. സുശീല, അഡ്വ. കെ. സാംബശിവൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, തെക്കൻമേഖലാ സമ്മേളനം ജനറൽ കൺവീനർ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

ഗു​രു​ദേ​വ​ൻ​ ​മ​ഹാ​നാ​യ​ ​രാ​ഷ്ട്ര​മീ​മാം​സ​ക​ൻ​:​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ

തി​രു​വ​ന​ന്ത​പു​രം​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ൻ​ ​മ​ഹാ​നാ​യ​ ​രാ​ഷ്ട്ര​മീ​മാം​സ​ക​നാ​യി​രു​ന്നു​വെ​ന്ന് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​പ​റ​ഞ്ഞു.​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​സ​ഭ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ ​ന​വ​തി​യു​ടെ​യും​ ​ബ്ര​ഹ്മ​വി​ദ്യാ​ല​യ​ ​ക​ന​ക​ ​ജൂ​ബി​ലി​യു​ടെ​യും​ ​ഭാ​ഗ​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​തെ​ക്ക​ൻ​ ​മേ​ഖ​ലാ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​പ്ര​സം​ഗം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ.
ഗു​രു​ദേ​വ​ന്റെ​ ​നൂ​റാം​ ​ജ​യ​ന്തി​ ​പ്ര​മാ​ണി​ച്ച് ​പേ​ട്ട​യി​ൽ​ ​സ്മാ​ര​ക​ ​മ​ന്ദി​രം​ ​ഉ​യ​രു​ന്ന​തി​ന് ​കേ​ര​ള​കൗ​മു​ദി​ ​പ​ത്രാ​ധി​പ​ർ​ ​കെ.​ ​സു​കു​മാ​ര​ൻ​ ​ചെ​യ്ത​ ​സേ​വ​ന​ങ്ങ​ൾ​ ​എ​ന്നും​ ​സ്മ​രി​ക്ക​പ്പെ​ടും.​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​മെ​ന്ന​ത് ​അ​റി​വി​ന്റെ​ ​തീ​ർ​ത്ഥാ​ട​ന​മാ​ണ്.​ ​തെ​ക്കേ​ ​ഇ​ന്ത്യ​യി​ൽ​ ​ശ​ബ​രി​മ​ല​ ​ക​ഴി​ഞ്ഞാ​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​തീ​ർ​ത്ഥാ​ട​ക​രെ​ത്തു​ന്ന​ത് ​ശി​വ​ഗി​രി​യി​ലാ​ണ്.​ ​മ​റ്റു​ ​മ​ത​ങ്ങ​ൾ​ക്കും​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​ഇ​ട​മാ​ണ് ​ശി​വ​ഗി​രി.​ ​ബൈ​ബി​ളും​ ​ഖു​ർ​ആ​നു​മൊ​ക്കെ​ ​ശി​വ​ഗി​രി​യി​ൽ​ ​പ​ഠി​പ്പി​ക്കു​ന്നു​ണ്ട്.​ ​അ​മ്പ​ല​ത്തി​ൽ​ ​തൊ​ഴാ​ൻ​ ​പോ​കു​ന്ന​യാ​ൾ​ ​ആ​ധു​നി​ക​ ​ശാ​സ്ത്രം​ ​പ​ഠി​ക്ക​ണ​മെ​ന്ന് ​ഉ​പ​ദേ​ശി​ച്ച​ത് ​ഗു​രു​ദേ​വ​നാ​ണ്.​ ​സ​ർ​വ​മ​ത​ ​സ​മ​ന്വ​യ​പ​ഠ​ന​ത്തി​നാ​യി​ ​വി​ശ്വാ​സി​ക​ൾ​ ​മ​റ്റു​ ​മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ​ ​കൂ​ടി​ ​പ​ഠി​ക്ക​ണ​മെ​ന്നു​ള്ള​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശം​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണം.​ ​ഡോ.​ ​പ​ല്പു​വി​ന്റെ​ ​പ്ര​തി​മ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​സ്ഥാ​പി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​മ​ന്ത്രി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ​ ​ല​ക്ഷ്യം​ ​മ​നു​ഷ്യ​രു​ടെ​ ​സ​മ​ഗ്ര​ ​ഉ​ന്ന​മ​നം​:​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ

തി​രു​വ​ന​ന്ത​പു​രം​:​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ​ ​ല​ക്ഷ്യം​ ​മ​നു​ഷ്യ​രു​ടെ​ ​സ​മ​ഗ്ര​ ​ഉ​ന്ന​മ​ന​മാ​ണെ​ന്ന് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ​ ​പ​റ​ഞ്ഞു.​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​സ​ഭ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ​ ​ന​വ​തി​യു​ടെ​യും​ ​ബ്ര​ഹ്മ​വി​ദ്യാ​ല​യ​ത്തി​ന്റെ​ ​ക​ന​ക​ജൂ​ബി​ലി​യു​ടെ​യും​ ​ഭാ​ഗ​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​തെ​ക്ക​ൻ​ ​മേ​ഖ​ല​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
അ​ഞ്ച് ​തീ​ർ​ത്ഥാ​ട​ക​രി​ൽ​ ​തു​ട​ങ്ങി​ ​ഇ​ന്ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ശ്ര​ദ്ധി​ക്കു​ന്ന​ ​തീ​ർ​ത്ഥാ​ട​ന​മാ​യി​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​നം​ ​മാ​റി.​ ​ജാ​തി​യു​ടെ​യും​ ​മ​ത​ത്തി​ന്റെ​യും​ ​പേ​രി​ൽ​ ​വി​വേ​ച​നം​ ​ഉ​ണ്ടാ​വു​ക​യും​ ​ആ​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ ​മ​ഹാ​യു​ദ്ധ​ങ്ങ​ളി​ലേ​ക്ക് ​നീ​ങ്ങു​ക​യു​മാ​ണ്.​ ​ഇ​വി​ടെ​യാ​ണ് ​മ​തം​ ​ഏ​താ​യാ​ലും​ ​മ​നു​ഷ്യ​ൻ​ ​ന​ന്നാ​യാ​ൽ​ ​മ​തി​യെ​ന്ന​ ​ഗു​രു​വ​ച​ന​ത്തി​ന് ​പ്ര​സ​ക്തി​യേ​റു​ന്ന​ത്.​ ​ഗു​രു​ദേ​വ​ന്റെ​ ​മ​ത​സൗ​ഹാ​ർ​ദ്ദ​ ​സ​ന്ദേ​ശം​ ​ലോ​ക​മെ​മ്പാ​ടും​ ​പ്ര​ച​രി​പ്പി​ക്ക​ണ​മെ​ന്നും​ ​ഋ​തം​ഭ​രാ​ന​ന്ദ​ ​പ​റ​ഞ്ഞു.
ഗു​രു​ദേ​വ​ൻ​ ​ലോ​ക​ത്തി​ന്റെ​ ​ആ​ദ്ധ്യാ​ത്മി​ക​ ​ചൈ​ത​ന്യ​മാ​ണെ​ന്ന് ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​വി​ശാ​ലാ​ന​ന്ദ​ ​പ​റ​ഞ്ഞു.​ ​സാ​മൂ​ഹി​ക​ ​ജീ​വി​ത​ത്തി​ന് ​വേ​ണ്ട​ ​എ​ല്ലാ​ ​സ​ന്ദേ​ശ​ങ്ങ​ളും​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ലു​ണ്ട്.​ ​ഗു​രു​ ​നി​ർ​ദ്ദേ​ശി​ച്ച​ ​എ​ട്ട് ​വി​ഷ​യ​ങ്ങ​ളി​ലെ​ ​പ​ഠ​ന​മാ​ണ് ​തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ​ ​മു​ഖ്യ​ല​ക്ഷ്യം.​ ​അ​തു​കൊ​ണ്ടാ​ണ് ​മ​റ്റ് ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ശി​വ​ഗി​രി​ ​വ്യ​ത്യ​സ്‌​ത​മാ​കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.