തിരുവനന്തപുരം : പുന്നമൂട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ ജില്ല പഞ്ചായത്ത് അംഗം ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പി.ടി.എ പ്രസിഡന്റ് ബിജു കാക്കാമൂല അദ്ധ്യക്ഷത വഹിച്ചു. നേമം പൊലീസ് സ്റ്റേഷൻ എ.എസ്.ഐ അനിൽ കുമാർ കുട്ടികൾക്ക് ബോധവത്കരണ ക്ലാസെടുത്തു. കുട്ടികൾ ലഹരി വിരുദ്ധ ചക്രവ്യൂഹം തീർത്തു. പ്രിൻസിപ്പൽ റാണി, സ്റ്റാഫ് സെക്രട്ടറി റെജി എന്നിവർ നന്ദി പറഞ്ഞു.