koonthallooravard

മുടപുരം: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ റസിഡന്റ്സ് അസോസിയേഷൻ കുടുംബ സംഗമത്തോടനുബന്ധിച്ച് അവാർഡ് വിതരണം നടന്നു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.വേണുഗോപാലൻനായർ അദ്ധ്യക്ഷനായി. ചിറയിൻകീഴ് പൊലീസ് എസ്.എച്ച്.ഒ ജി.ബി. മുകേഷ് ഉന്നത വിജയികളായ കുട്ടികൾക്ക് അവാർഡുകൾ നൽകി. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം പി. അനീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ചന്ദ്രാനനൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജി. സാജൻകുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ ജി.ബി. മുകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോൻമണി എന്നിവർ ഫ്ലവേഴ്സ് ചാനൽ ടോപ്പ് സിംഗർ സൂര്യമഹാദേവൻ, കേരള സർവകലാശാല റാങ്ക് ജേതാവ് കുമാരി ശില്പ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.