
ബാലരാമപുരം : ന്യൂ ഇൻഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിൽ 6000 നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുന്നതിനുള്ള ഡിജിറ്റൽ സർവേയുടെ ജില്ലാതല ഉദ്ഘാടനം പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ ചാത്തലംപാട്ട് കോളനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ നിരക്ഷരയായ സേതുവിൽ (70) നിന്ന് ഡിജിറ്റലായി വിവരം ശേഖരിച്ച് ഉദ്ഘാടനം ചെയ്തു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ,പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക ,പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ.സുനു എന്നിവരും പങ്കാളിയായി വിവരശേഖരണം നടത്തി.ജില്ലാ സാക്ഷര താമിഷൻ കോ-ഓർഡിനേറ്റർ ടോജോ ജേക്കബ്,ജില്ലാ സാക്ഷരതാ മിഷൻഅസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ബി.സജീവ്,നേമം ബ്ലോക്ക് നോഡൽ പ്രേരക് ആർ.എസ്.കസ്തൂരി ,പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രേരക് പി.സരസ്വതി,കുടുംബശ്രീ എ.ഡി.എസ്.പ്രസിഡന്റ് ബിന്ദു,ആശാ വർക്കർ യമുന,കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.