തിരുവനന്തപുരം: ദുബായിൽ നാളെ ആരംഭിക്കുന്ന നാലുദിവസത്തെ ആഗോള സ്റ്റാർട്ടപ്പ് എക്സ്പോയായ ജൈടെക്സിലേക്ക് കേരളത്തിൽ നിന്ന് 40 സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും.ഇതാദ്യമായാണ് സംസ്ഥാനത്തെ ഇത്രയധികം സ്റ്റാർട്ടപ്പുകൾ ദുബായ് മേളയിൽ പങ്കെടുക്കുന്നത്.അന്താരാഷ്ട്ര നിക്ഷേപം ലഭിക്കാനുള്ള സാദ്ധ്യതയും വാണിജ്യസാദ്ധ്യതയും മുന്നിൽകണ്ടാണിത്.ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് എക്സ്പോ നടക്കുന്നത്.എജ്യുടെക്,സൈബർ സുരക്ഷ,സംരംഭക ടെക്,അഗ്രിടെക്,ഇന്റർനെറ്റ് ഒഫ് തിംഗ്സ്,മീഡിയ ടെക്,ഹെൽത്ത് ടെക്,ഫിൻടെക്,ഇൻഷുറൻസ് ടെക്,കൺസ്യൂമർ ടെക് എന്നീ മേഖകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളാണ് ജൈടെക്സിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്നത്.ഒക്ടോബർ 15ന് ഷാർജ റിസർച്ച് ടെക്‌നോളജി ആൻഡ് ഇനോവേഷൻ പാർക്ക് കേരളാ പ്രതിനിധി സംഘം സന്ദർശിക്കും.