vld-2

വെള്ളറട: മൈലച്ചൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയും ഗാന്ധി ഫെസ്റ്റും സംഘടിച്ചിച്ചു. സ്വാതന്ത്രത്തിന്റെ 75-ം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 75 കുട്ടി ഗാന്ധിമാരെ അണിനിരത്തി ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ജനപ്രതിനിധികൾ, പി.ടി.എ. എസ്.എം.സി, എം.പി.ടി.എ ഭാരവാഹികൾ,​എക്സൈസ് ജനമൈത്രി പൊലീസ്,​എസ്.പി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ് വോളന്റിയർമാർ,​അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരി വിരുദ്ധ ഐക്യദാർഢ്യ പ്രതിജ്ഞ റാലിയും സംഘടിപ്പിച്ചു. ഉപ്പ് സത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്കാരം,​ ഫ്ളാഷ് മോബ് എന്നിവയും നടന്നു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവത്കരണ സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ശശികല, എസ്.എം.സി ചെയർമാൻ എൻ.എസ്.രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വീരേന്ദ്ര കുമാർ, രാജേഷ്, ശശികല, കെ.അനിൽ, ആദർശ്, ഷാജൻ ബാബു തുടങ്ങിയവർ ബോധവത്കരണ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് പ്രസന്ന സ്വാഗതവും പ്രിൻസിപ്പൽ മിനി നന്ദിയും പറഞ്ഞു.