moon

തിരുവനന്തപുരം: ചന്ദ്രനിൽ വലിയ അളവിൽ സോഡിയം ഉണ്ടെന്ന് കണ്ടെത്തി ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ 2.

ഓർബിറ്ററിന്റെ എക്സ്‌റേ സ്‌പെക്ട്രോമീറ്ററായ 'ക്ലാസ്' ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ. ആദ്യമാണ് ഇങ്ങനെ ഒരു കണ്ടെത്തൽ എന്ന് ഐ.എസ്.ആർ.ഒ പറഞ്ഞു. നേരത്തെ ചന്ദ്രയാൻ1 ന്റെ എക്സ്‌റേ ഫ്ളൂറസൻസ് സ്‌പെക്ട്രോമീറ്റർ ചന്ദ്രനിൽ സോഡിയത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയുകയും കൂടുതൽ അളവിൽ കണ്ടെത്താനുള്ള സാദ്ധ്യത തുറന്നിടുകയും ചെയ്തിരുന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച 'അസ്‌ട്രോ ഫിസിക്കൽ ജേണൽ ലെറ്റേഴ്സിലാണ്' സോഡിയം ശേഖരം കണ്ടെത്തിയതായി ഐ.എസ്.ആർ.ഒ വ്യക്തമാക്കിയത്. യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ നിർമ്മിച്ച 'ക്ലാസ്' സോഡിയം ശേഖരത്തിന്റെ വ്യക്തമായ തെളിവുകൾ നൽകുന്നുണ്ട്. ഈ മേഖലയിൽ കൂടുതൽ പഠനങ്ങൾക്ക് ഇത് സഹായിക്കുമെന്നും ഐ.എസ്.ആർ.ഒ പറഞ്ഞു