
തിരുവനന്തപുരം: മുക്കുപണ്ടം പണയംവച്ച് രണ്ടേകാൽ ലക്ഷംരൂപ തട്ടിയെടുത്ത നെല്ലിവിള വെണ്ണിയൂർ ചരുവിള വീട്ടിൽ അഞ്ജുഷ (30) യെ നേമം പൊലീസ് പിടികൂടി. കഴിഞ്ഞ 28ന് നേമം ശാന്തിവിള ശ്രീവേൽ ഫൈനാൻസിൽ മുക്കുപണ്ടം പണയം വച്ച് രണ്ടേകാൽ ലക്ഷം രൂപ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്. ഒ രഗീഷ് കുമാർ ,എസ്.ഐമാരായ വിപിൻ, പ്രസാദ്, മധുമോഹൻ, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി. ഒ ജയകുമാർ, ചന്ദ്രഷീജ, സി.പി.ഒ മാരായ അർച്ചന, ഗിരി, സജു, ലതീഷ് , സാജൻ, അഭിറാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.