വെമ്പായം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 13ന് കെ.പി.എസ്.ടി.എ സംസ്ഥാന വ്യാപകമായി എല്ലാ സ്കൂൾ യൂണിറ്റുകളിലും പ്രതിഷേധ ദിനം ആചരിക്കാനും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിൽ സായാഹ്ന പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് സി. പ്രദീപിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സീനിയർ വൈസ് പ്രസിഡന്റ് കെ.അബ്ദുൾ മജീദ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി ഷാജു കെ.എൽ, ഭാരവാഹികളായ ഷാഹിദറഹ്മാൻ,എൻ. ശ്യാംകുമാർ,എൻ.ജയപ്രകാശ്,കെ.രമേശൻ,വി. എം ഫിലിപ്പച്ചൻ,പി.വി ഷാജിമോൻ,എൻ. രാജ്മോഹൻ,ബി.ബിജു,വി.മണികണ്ഠൻ,കെ. സുരേഷ്,അനിൽ വെഞ്ഞാറമൂട്,ടി.യു സാദത്ത് ,ഗിരിജാ,പി.വി ജ്യോതി എന്നിവർ സംസാരിച്ചു.