ബാലരാമപുരം: സി.പി.എം ജില്ലാ കമ്മിറ്റി അംഗവും നേമം ഏരിയാ സെക്രട്ടറിയും, മുൻ നേമം എം.എൽ.എയും, വെങ്ങാനൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന വെങ്ങാനൂർ പി. ഭാസ്കരന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ, ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡന്റ് എ. റഹീം എം.പി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി. ജോയി എം.എൽ.എ, ജില്ലാ നേതാക്കളായ എൻ. രതിന്ദ്രൻ, ഡി. കെ. മുരളി, ആർ. രാമു, കെ.എസ്. സുനിൽകുമാർ ,എം.എം. ബഷീർ, എസ്.കെ. പ്രീജ, എസ്. ശശാങ്കൻ, വി.എസ്. പത്മകുമാർ, കെ. ആൻസലൻ എം.എൽ.എ, കെ.പി. പ്രമോഷ്, ഷിജുഖാൻ, ഷൈലജ ബീഗം, ഇ.ജി. മോഹനൻ, ഐ. സാജു, പി.എസ്. ഹരികുമാർ, ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ്‌മോഹൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി. മോഹനൻ, ടി. മല്ലിക, മാറനല്ലൂർ സുരേഷ്, വികലാംഗ ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ ജയാ ഡാളി, ലോയേർസ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. ഡി. വേലായുധൻനായർ, പ്രസിഡന്റ് അഡ്വ. എസ്. കെ പ്രമോദ്, ഏരിയാ സെക്രട്ടറിമാരായ ശ്രീകാര്യം അനിൽ, ഗിരി, ശ്രീകുമാർ, ഷൗക്കത്ത് അലി, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണൻ, എൽ.ജെ.ഡി നേതാവ് എൻ.എം നായർ,​ കോൺഗ്രസ് നേതാവ് സുധീർ,​ ബി.ജെ.പി നേതാവ് ഷിബുകുമാർ തുടങ്ങി വിവിധ രാഷ്ട്രിയ കക്ഷി നേതാക്കൾ അനുശോചിച്ചു.