general

ബാലരാമപുരം: മുൻ എം.എൽ.എ വെങ്ങാനൂർ പി. ഭാസ്കരന്റെ നിര്യാണത്തിൽ സി.പി.എം നേമം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലരാമപുരം ജംഗ്ഷനിൽ അനുശോചനയോഗം സംഘടിപ്പിച്ചു. യോഗത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. എം ബഷീർ, എസ്.കെ. പ്രീജ, ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്. രാധാകൃഷ്ണൻ, ആർ. പ്രദീപ്കുമാർ, ബാലരാമപുരം കബീർ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം. എച്ച് സലിം, ജനതാദൾ നേതാവ് തെന്നൂർകോണം ബാബു എന്നിവർ സംസാരിച്ചു.