നെയ്യാറ്റിൻകര: ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധത്കരണ പരിപാടിയുടെ ഭാഗമായി കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് നെയ്യാറ്റിൻകര സബ് ഓഫീസിലെ ബസ് സ്റ്റാൻഡ് പൂളിലെ തൊഴിലാളികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് 'അവബോധം 2022' ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.സുഗത സ്മൃതി തണലിടത്തിൽ വച്ച് നെയ്യാറ്റിൻകര ഓഫീസ് ഇൻ ചാർജ്ജായ ഷെർലി കുമാരി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അജിത് സുന്ദർ. ജി, സുഗത സ്മൃതി ക്രിയേറ്റീവ് ഹെഡ് അജയൻ അരുവിപ്പുറം, അനൂപ് എന്നിവർ പങ്കെടുത്തു .