
നെയ്യാറ്റിൻകര: ആറയൂർ അഭേദാശ്രമത്തിൽ അഭേദാനന്ദ സ്വാമിയുടെ മഹാസമാധി വാർഷികത്തോടനുബന്ധിച്ച് വിഷ്ണു സഹസ്രനാമ കോടി അർച്ചനയ്ക്ക് തുടക്കമായി. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ഭദ്രദീപം വെള്ളിമല ആശ്രമം മഠാധിപതി ചൈതന്യാനന്ദ സ്വാമികളും ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി കേശവാനന്ദ ഭാരതിയും ചേർന്ന് ഏറ്റുവാങ്ങി, മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ആട്ട വിളക്കിൽ തിരി തെളിച്ച് കോടി അർച്ചനയ്ക്ക് തുടക്കം കുറിച്ചു. ആശ്രമം പ്രസിഡന്റ് ചൂഴാൽ കൃഷ്ണൻ പോറ്റി, ജനറൽ സെക്രട്ടറി വി.രാംകുമാർ, സെക്രട്ടറി മണികണ്ഠൻ നായർ, അഭേദ വിദ്യാലയം പ്രിൻസിപ്പൽ എൻ.വി.ഗോപൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ പരിപാടികളോടു കൂടി നവംബർ 16ന് വിഷ്ണു സഹസ്രനാമ കോടി അർച്ചന സമാപിക്കും.