port

തിരുവനന്തപുരം: വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) അദാനിയുടെ ഇടനിലക്കാരനും കിങ്കരനുമായി പ്രവർത്തിക്കുകയാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞു.

വിസിൽ സർക്കാരിന് നൽകിയ ശുപാർശ കൊണ്ടൊന്നും സമരത്തിൽ നിന്ന് പിന്മാറുമെന്ന് കരുതേണ്ട. തുറമുഖം കാരണം മത്സ്യത്തൊഴിലാളികൾക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്‌ടം ആര് നികത്തുമെന്നും അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവച്ചത് മൂലമുണ്ടായ നഷ്‌ടം അതിരൂപതയുടെ പക്കൽ നിന്നും ഈടാക്കണമെന്ന വിസിലിന്റെ ശുപാർശ മാദ്ധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു യൂജിൻ പെരേരയുടെ പ്രതികരണം.