മുടപുരം: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 12ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളകൾ
രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്തുന്നു. ആറ്റിങ്ങൽ ഏരിയയിൽ നിന്ന് തൊഴിലാളികളെ പങ്കെടുപ്പിക്കാനും മാർച്ചിന്റെ വിജയത്തിനായി ജാഥകൾ, കുടുംബ യോഗങ്ങൾ, സൈറ്റ് മീറ്റിംഗ് എന്നിവ സംഘടിപ്പിക്കാനും യൂണിയൻ ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ഏരിയാ പ്രസിഡന്റ്‌ പി.സി. ജയശ്രീ അദ്ധ്യക്ഷയായിരുന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, ഏരിയ സെക്രട്ടറി എസ്. പ്രവീൺചന്ദ്ര, എസ്. സരിത, ഹരീഷ് ദാസ്, സജി സുന്ദർ, ഷീല, ഉഷ അനിതകുമാർ തുടങ്ങിയവർ സംസാരിച്ചു.