general

ബാലരാമപുരം: എസ്.എൻ.ഡി.പി നേമം യൂണിയന്റെ ആഭിമുഖ്യത്തിൽ മെരിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡും മെമന്റോ നൽകുകയും വിവിധ മേഖലകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വ്യക്തികളെ ആദരിക്കുകയും ചെയ്‌തു.
ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് യൂണിയൻ സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റും മെമന്റോയും ശാഖാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് ട്രോഫികളും നൽകി. യൂണിയൻ സംഘടിപ്പിച്ച അനുമോദന യോഗം നേമം യൂണിയൻ സെക്രട്ടറി മേലാംകോട് വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,​ യൂണിയൻ കൗൺസിലർമാരായ റസൽപ്പുരം ഷാജി,​ പാമാംകോട് സനൽ,​ സജീവ് രാംദോവ്,​ പങ്കജാക്ഷൻ,​ വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീകല,​ സെക്രട്ടറി ശ്രീലേഖ,​ സൈബർ സേന ചെയർമാൻ നികേഷ്,​ കൺവീനർ വിളപ്പിൽ ഷിബു തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കുണ്ടമൺ​കടവ് മോഹനൻ നായർ,​ ചാക്ക ശശിധരൻ എന്നിവർ ഗുരുസന്ദേശം നൽകി. യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ നടുക്കാട് ബാബുരാജ് സ്വാഗതവും വിളപ്പിൽ ചന്ദ്രൻ നന്ദിയും പറഞ്ഞു.