മലയിൻകീഴ്: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെയും കരുണാസായി ഡീ - അഡിക്ഷൻ ആൻഡ് മെന്റൽ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. കരുണാസായി ഡീ -അഡിക്ഷൻ സെന്റർ സംഘടിപ്പിച്ച മനോകലാ ജാഥയ്ക്ക് ക്രൈസ്റ്റ് നഗർ കോളേജിൽ സ്വീകരണം നൽകി.

ജാഥാ ക്യാപ്ടൻ ഗോകുൽ വി.ജെ, കരുണാസായി ഡീ -അഡിക്ഷൻ സെന്റർ ഡയറക്ടർ ഡോ.എൽ.ആർ. മധുജൻ എന്നിവർ സംസാരിച്ചു. അക്ലൈയ്‌മടൈസേഷൻ, സൈക്കോ ഓസ്‌മോസിസ് എന്നീ വാക്കുകൾക്ക് സമൂഹത്തിലുള്ള സാംഗത്യത്തെക്കുറിച്ച് ഡോ.എൽ.ആർ. മധുജൻ വിശദീകരിച്ചു. മനസികാരോഗ്യത്തിന്റെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കുന്ന ദൃശ്യാവതരണങ്ങളും സംഘടിപ്പിച്ചു. കോളേജ് മാനേജർ ഡോ. ടിറ്റോ വർഗീസ് സി.എം.ഐ, പ്രിൻസിപ്പൽ ഡോ.ജോളി ജേക്കബ്, സൈക്കോളജി വിഭാഗം മേധാവി ഡോ. ലീന എസ്.ടി, അദ്ധ്യാപകരായ മേഴ്സി എം. സ്കറിയ, മറിയം ലൂക്ക്, സന്ദീപ് ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.