vld-1

വെള്ളറട: റോഡുവക്കിലെ കാട്ട് കടന്നൽ കൂട് ഭീതിപരത്തുന്നു. ആനപ്പാറ ആറാട്ടുകുഴി റോഡിൽ മാവുവിളയ്ക്കു സമീപം റോഡുവക്കിലെ റബർ പുരയിടത്തിലാണ് കടന്നൽ കൂട് സ്ഥിതിചെയ്യുന്നത്. ഇന്നലെ രാവിലെ പള്ളിയിൽപോയി മടങ്ങിയ കുട്ടികളെ കൂട്ടമായി എത്തിയ കടന്നൽ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കുട്ടികൾ ഓടുന്നതുകണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കടന്നൽകൂടിരിക്കുന്നത് കണ്ടത്. സമീപത്തെ വീട്ടുകാരും ഭീതിയിലാണ്. അടിയന്തിരമായി ബന്ധപ്പെട്ട അധികൃതർ ഇതിനെ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.