laharikkethire

പാറശാല: പാറശാല ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ബാലസഭാ കുട്ടികൾക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിനും റാലിയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ജുസ്മിത ഉദ്‌ഘാടനം ചെയ്തു. ബാലപഞ്ചായത്ത് പ്രസിഡന്റ് അദ്വൈത് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. വീണ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ടി. അനിതാ റാണി, കുടുംബശ്രീ ചെയർപേഴ്സൺ സബൂറ ബീവി, കുടുംബശ്രീ വൈസ് ചെയർപേഴ് സൺ ശ്രീകുമാരി, ബാലസഭ റിസോഴ്‌സ് പേഴ്സൺ ശരണ്യ, കമ്മ്യൂണിറ്റി കൗൺസിലർ പ്രസന്നകുമാരി, ആർ.പി. ആതിര, വിജി എന്നിവർ സംസാരിച്ചു. എക്‌സൈസ് ഓഫീസർ ഗോപകുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. എക്‌സൈസ് ഓഫീസർ ശ്രീകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.വി. അജിതകുമാരി സ്വാഗതവും ബാലപഞ്ചായത്ത് സെക്രട്ടറി അമൃത നന്ദിയും പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ റാലിയും സിഗ്‌നേച്ചർ കാമ്പയിനും സംഘടിപ്പിച്ചു.