
ദുബായ്: എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ ഡി-13 ശാഖയുടെ ഓണാഘോഷം “ തുമ്പപ്പുലരി -2022 ” കരാമ എസ്.എൻ.ജി ഇവന്റ്സ് ഓഡിറ്റോറിയത്തിൽ നടന്നു.
സാംസ്കാരിക സമ്മേളനം എസ്.എൻ.ഡി.പി യോഗം സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സാജൻ സത്യ, ഉഷ ശിവദാസൻ, മിനി ഷാജി, ശീതള ബാബു തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അജിത് സ്വാഗതവും യൂണിയൻ പ്രതിനിധി പ്രതീശൻ നന്ദിയും പറഞ്ഞു. അനിൽ സുരേന്ദ്രൻ, ശ്രീജിത്ത് രവീന്ദ്രൻ, ഭാവന ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഗാനമേളയും നൃത്തവും ഘോഷയാത്രയും നടന്നു.
ക്യാപ്ഷൻ: എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ ഡി-13 ശാഖയുടെ ഓണാഘോഷത്തിൽ പങ്കെടുത്തവർ