achutha-variyar

തിരുനെല്ലി: തിരുനെല്ലി അറവനാഴിയിലെ മരുതിനകത്ത് അച്യുത വാരിയർ (82) നിര്യാതനായി. നക്സലൈറ്റ് നേതാവായിരുന്ന എ.വർഗീസിനെ 1970 ഫെബ്രുവരി 18ന് ശിവരാമൻ നായരുടെ വീട്ടിൽനിന്ന് പൊലീസ് പിടിച്ചുകൊണ്ട് പോകുന്നതിന് ദൃക്‌സാക്ഷിയായിരുന്നു. തിരുനെല്ലിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റായ അച്യുതവാര്യർ ഗായകൻ കൂടിയാണ്. ഭാര്യ: ചന്ദ്രമതി. മക്കൾ: പ്രദീപൻ (കണക്കപ്പിള്ള, കൊട്ടിയൂർ ദേവസ്വം), പ്രകാശ്. മരുമക്കൾ: ബിജി, ശ്രീലത.