മുരുക്കുംപുഴ: വെയിലൂർ മുസ്ലിം ജമാഅത്ത് ഹയാത്തുൽ ഇസ്ലാം മദ്രസയും കെ.എം.വൈ.എഫ് വെയിലൂർ യൂണിറ്റ് പ്രവർത്തകരുടെയും നേതൃത്വത്തിൽ നബിദിന സന്ദേശ റാലി നടത്തി. നബിദിനത്തോടനുബന്ധിച്ച് വെയിലൂർ ഹയാത്തുൽ ഇസ്ലാം മദ്രസ ഹാളിൽ വിവിധ കലാമത്സരങ്ങളും നടന്നു. വെയിലൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.കെ. ഷാനവാസ്, സെക്രട്ടറി കെ.എസ്. അബ്ദുൽ റഷീദ്, ചീഫ് ഇമാം സമീർ മന്നാനി, കെ.എം.വൈ.എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജാസിം, ഹനീഫ ഹാജി,എച്ച് സലീം തുടങ്ങിയവർ നേതൃത്വം നൽകി. നബിദിന സന്ദേശ റാലി യുടെ ഉദ്ഘാടനം ജമാഅത്ത് പ്രസിഡന്റ് എ.കെ. ഷാനവാസ് നിർവഹിച്ചു.