
ചെന്നൈ: നയൻതാര- വിഘ്നേഷ്ശിവ ദമ്പതികൾക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറന്നു. നയൻസും വിഘ്നേഷ് ശിവനും ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമായി. ഉയിർ, ഉലകം എന്ന് രണ്ട് ആൺകുട്ടികൾക്ക് പേരുമിട്ടു.
വിക്കിയും ഞാനും അപ്പയും അമ്മയുംആയി. ഞങ്ങൾ ഇരട്ട കുഞ്ഞുങ്ങളാൽ അനുഗ്രഹിക്കപ്പെട്ടവരായി- എന്നാണ് നയൻതാര സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
ഇക്കഴിഞ്ഞ ജൂണിലാണ് ഏറെ നാൾ നീണ്ട പ്രണയത്തിനാെടുവിൽ ഇവർ വിവാഹിതയായത്. നേരത്തെ വാടക ഗർഭപാത്രത്തിലൂടെ നയനും വിഘ്‌നേശും കുഞ്ഞിനെ സ്വീകരിക്കാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ രണ്ടുപേരും പ്രതികരിച്ചിരുന്നില്ല.