
ചിറയിൻകീഴ്: ലഹരിക്കെതിരെ തിരുവനന്തപുരം ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ അഴൂർ കുഴിയം കോളനിയിൽ ജാഗ്രത സദസും ബോധവത്കരണവും സംഘടിപ്പിച്ചു. ജാഗ്രത സദസ് ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്.പി ബി.കെ. പ്രശാന്തൻ കാണി ഉദ്ഘാടനം ചെയ്തു. ജാഗ്രതാസമിതി ചെയർമാൻ എം.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷ് ബോധവത്കരണ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് പ്രതിനിധി ഡോ. സി. വേണുഗോപാൽ ക്ലാസെടുത്തു. മംഗലാപുരം പഞ്ചായത്ത് മെമ്പർ എസ്. ശ്രീച്ചന്ദ്, മോനിഷ്, സഞ്ജു എന്നിവർ പങ്കെടുത്തു.