തിരുവനന്തപുരം: പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മഹാഭാഗവത സപ്താഹ ജ്ഞാനയജ്ഞം 16 വരെ നടക്കും. ഇന്ന് രാവിലെ 5.30ന് ഗണപതി ഹോമം, 6ന് വിഷ്‌ണു സഹസ്രനാമം, ധ്യാനം,ഭാഗവത പാരായണം, 8ന് യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണം. തുടർന്നുള്ള ദിവസങ്ങളിൽ ഭാഗവതത്തിലെ വിവിധ ഭാഗങ്ങൾ അവതരിപ്പിക്കുമെന്ന് ക്ഷേത്രോപദേശക സമിതിക്കുവേണ്ടി സെക്രട്ടറി എം.കെ. ദേവരാജ്,​ പ്രസിഡന്റ് സി.എസ്. സുജാതൻ എന്നിവർ അറിയിച്ചു.