book

വെഞ്ഞാറമൂട്: രണ്ടാഴ്ച നീളുന്ന വെഞ്ഞാറമൂട് പുസ്തകമേളയും സാഹിത്യോത്സവവും ഐ.ഒ.ബി ശാഖയുടെ എതിർ വശത്ത് അഡ്വ. ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.എഴുത്തുകാരൻ എസ്.ആർ. ലാലിന്റെ അദ്ധ്യക്ഷതയിൽ സംഘാടക സമിതി ജനറൽ കൺവീനർ ബിജു കൊപ്പം സ്വാഗതം പറഞ്ഞു.പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി.രാജേഷ്,നെല്ലനാട് ഗ്രാമപഞ്ചായത്ത്‌ മെമ്പർ ഹസിസോമൻ,വെമ്പായം പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ പ്രേംദത്ത് തുടങ്ങിയവർ സംസാരിച്ചു.പുസ്തക പ്രകാശനം,ആദരസഭ,നാടകച്ചർച്ച,രാഷ്ട്രീയ നേതാക്കളുടെ സംഗമം,കുടുംബശ്രീ സംഗമം,മാദ്ധ്യമ സംവാദം,കവിയരങ്ങ്, വികസന സെമിനാർ,നാടൻ കലാരൂപങ്ങളുടെ അവതരണവും ചർച്ചയും തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ സാഹിത്യോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് മേള ചെയർമാൻ വിഭു പിരപ്പൻകോട്,ജനറൽ കൺവീനർ ബിജു കൊപ്പം,കൺവീനർ സരുൺ നായർ എന്നിവർ അറിയിച്ചു.