mm

ഐശ്വര്യ ലക്ഷമി ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുമാരി, തെലുങ്ക് ചിത്രം അമ്മു എന്നിവ ഈ മാസം റിലീസ് ചെയ്യും.

ഒക്ടോബർ 19ന് അമ്മു ആമസോൺ പ്രൈം വീഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്യും. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ചാരു കേശ് ശേഖർ സംവിധാനം ചെയ്യുന്നു.സംവിധായകൻ കാർത്തിക് സുബ്ബരാജാണ് നിർമ്മാണം. രണത്തിനുശേഷം നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരി 28ന് റിലീസ് ചെയ്യും. ഷൈൻ ടോം ചാക്കോ,സുരഭി ലക്ഷ്മി, തൻവി റാം, രാഹുൽ മാധവ് ,ജിജു ജോൺ, സ്ഫടികം ജോർജ്, ശിവജിത് പദ്മനാഭൻ, സ്വാസിക തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, ജേക്സ് ബിജോയ്, ശ്രീജിത് സാരംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്നു. അതേ സമയം തമിഴകത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ ആണ് ഐശ്വര്യലക്ഷ്മി അഭിനയിച്ച് അവസാനം തിയേറ്ററിൽ എത്തിയത്.