
നെയ്യാറ്റിൻകര:കൂട്ടപ്പന പവിത്രാനന്ദപുരം കോളനിയിൽ 44 വർഷമായി താമസിക്കുന്ന 35 കുടുംബങ്ങളിൽ 30 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കോളനി നിവാസികൾ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു. കോളനി നിവാസിയായ ശ്യാമള ചെയർമാനെ പൊന്നാട ചാർത്തി ആദരിക്കുകയും മെമന്റോ നൽകുകയും ചെയ്തു.താലൂക്ക് തഹസിൽദാർ അരുൺ .ജെ.എൽ, മുൻ തഹസിൽദാർ ശോഭാ സതീഷ്, ഡെപ്യൂട്ടി തഹസിൽദാർ ജീജിത്ത് എം. രാജ്, ലാൻഡ് റവന്യു തഹസിൽദാർ ശ്രീകല, ഹെഡ് സർവേയർ ഗോപകുമാർ.വെള്ളറട വില്ലേജ് ഓഫീസർ സജീവ്, താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ,പെരുമ്പഴുതൂർ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ ബിജു, താലൂക്ക് ഓഫീസ് ഹെഡ് സർവേയർ അനില എന്നിവരെയും കൗൺസിലർ കൂട്ടപ്പന മഹേഷിനെയും പൊന്നാട ചാർത്തിയും മൊമന്റോ നൽകിയും സ്വീകരിച്ചു. യോഗത്തിൽ എം.ബി.ബി.എസിൽ ഉന്നത വിജയം നേടിയ കോളനി നിവാസിയായ സൂരജ് ഗോപിയെ പൊന്നാട അണിയിച്ചു.