ang

നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ആങ്കോട് വാർഡിൽ മണ്ണാറക്കോണം അങ്കണവാടിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുഷ ജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ്,വാർഡ് മെമ്പർ ധന്യ.പി.നായർ,അമ്പലത്തറയിൽ ഗോപകുമാർ,വിമല, ജയചന്ദ്രൻ,സ്നേഹലത,സിന്ധു എന്നിവർ പങ്കെടുത്തു.