
കോഴിക്കോട്: റിട്ട.പൊലീസ് സൂപ്രണ്ട് കോളായി ഗോപാലൻ നമ്പ്യാർ കൃഷ്ണൻകുട്ടി കുറുപ്പ് (കെ .ജി .കെ .കുറുപ്പ് - 93) നിര്യാതനായി. പഴയ മദിരാശി സംസ്ഥാനത്ത് 1950ൽ സബ് ഇൻസ്‌പെക്ടറായി ജോലിയിൽ പ്രവേശിക്കുകയും സംസ്ഥാന പുനഃസംഘടനയ്ക്കുശേഷം കേരള പൊലീസിലെത്തുകയും ചെയ്തു. 1982ൽ സൂപ്രണ്ടായ കുറുപ്പ് കോഴിക്കോട് റൂറൽ, ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, വിജിലൻസ് എന്നിവയിൽ എസ്.പി ആയിരുന്നു.1976ൽ പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും 1985ൽ വിശിഷ്ട സേവനത്തിന് രാഷ്ട്രപതി അവാർഡും ലഭിച്ചിട്ടുണ്ട്.1987ൽ വിരമിച്ച ശേഷം ഫ്രീലാൻസ് ഇൻവെസ്റ്റിഗേറ്ററായും പ്രവർത്തിച്ചു.
മികച്ച ഹോക്കി കളിക്കാരൻ കൂടിയായിരുന്നു. ഭാര്യ: പരേതയായ വടകര പാലോലപ്പറമ്പത്ത് ലക്ഷ്മിക്കുട്ടിയമ്മ.
മക്കൾ: കോമളവല്ലി, ഗോപാലകൃഷ്ണൻ (ബിസിനസ്), രഞ്ജിനി, പുഷ്പരാജ് (പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ), ഉഷാകുമാരി. മരുമക്കൾ: മോഹൻദാസ് മേനോൻ (റിട്ട.മാനേജർ, സെൻട്രൽ ബാങ്ക്), രാജശ്രീ (ബിസിനസ്), മോഹനദാസ് (റിട്ട.ഏരിയ മാനേജർ, കോഴിക്കോട് ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക്), ലതിക (ബാങ്ക് ഓഫ് ബറോഡ), പ്രേമചന്ദ് .