തിരുവനന്തപുരം: ഗവൺമെന്റ് ഐ.ടി.ഐ ചാക്കയിൽ ഡൽഹി ആസ്ഥാനമായിട്ടുള്ള ഗ്ളോബൽ പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി നിർമ്മാർജന ബോധവത്കരണ സെമിനാറിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു ഗ്ളോബൽ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി സോണിയ മൽഹാർ അദ്ധ്യക്ഷത വഹിച്ചു. ചാക്ക ഐ.ടി.ഐ പ്രിൻസിപ്പൽ ഷമ്മി ബേക്കർ, എം.വിൻസെന്റ് എം.എൽ.എ,ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി. അശോക് കുമാർ,മാദ്ധ്യമപ്രവർത്തകൻ അജയ് ദേവ്,എസ്.എഫ്.പി.ആർ ചെയർമാൻ എം.എം സഫർ, മുൻ ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ അഖിൽ ചക്രവർത്തി,സംവിധായകൻ ആർ.ശ്രീനിവാസൻ,പി.ടി.എ പ്രസിഡന്റ് സുന്ദരം, പ്രസാദ്,ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.