വിതുര:കല്ലാർ എൻ.എസ്.എസ് കരയോഗവാർഷികസമ്മേളനവും ഭരണസമിതിതിരഞ്ഞെടുപ്പും നടന്നു.എൻ.എസ്.എസ് വിതുരമേഖലാകൺവീനർ കെ.വിശ്വംഭരൻനായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡൻറ് അപ്പുക്കുട്ടൻനായർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ ഇൻസ്പെക്ടർ സുരേഷ്കുമാർ,പ്രതിനിധിസഭാംഗം കീഴ്പാലൂർ സന്തോഷ്കുമാർ,കരയോഗം സെക്രട്ടറി ജി.രാമചന്ദ്രകുറുപ്പ് എന്നിവർ പങ്കെടുത്തു.കല്ലാറിൽ നടക്കുന്ന അപകടമരണങ്ങൾക്ക് തടയിടുവാൻ കല്ലാർ കേന്ദ്രമാക്കി അടിയന്തരമായി പൊലീസ് ഒൗട്ട്പോസ്റ്റ് സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ഭാരവാഹികളായി എൻ.മോഹനകുമാർ (പ്രസിഡന്റ് ),എം.രവീന്ദ്രൻ (വൈസ് പ്രസിഡന്റ് ),എം.സുരേന്ദ്രൻനായർ (സെക്രട്ടറി),ബി.മുരളീധരൻനായർ (ജോയിൻറ്സെക്രട്ടറി), വി.മുരളീധരൻനായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.