കടയ്ക്കാവൂർ: സി.എച്ച്. മുഹമ്മദ്‌കോയ വിദ്യാഭ്യാസ അവാർഡ് കായിക്കര മൂന്നാം വാർഡിൽ ആർഷ,കായിക്കര കൊച്ചുവീട്ടിൽ മുദ്ര എന്നീ വിദ്യാർത്ഥികൾക്ക് ലഭിച്ചു.തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു അവാർഡ് വിതരണം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കെ.മുരളീധരൻ എം.പി,വർക്കല മുൻ എം.എൽ.എ കഹാർ തുടങ്ങിയവർ സംസാരിച്ചു.